ചൈനയിൽ ദാരിദ്ര്യം പുറത്തിറയാതിരിക്കാൻ ഓൺലൈൻ വീഡിയോകൾ സെൻസർ ചെയ്യുന്നു

By: 600021 On: May 8, 2023, 4:23 PM

പൊതുജനങ്ങളുടെ പുരോഗതി ലക്ഷ്യമിടുന്ന സോഷ്യലിസ്റ്റ് രാജ്യം എന്ന് അവകാശപ്പെടുന്ന ചൈനയിൽ ദാരിദ്ര്യം പുറത്തറിയാതിരിക്കാൻ ഓൺലൈൻ വീഡിയോകൾ സെൻസർ ചെയ്യുന്നതായി റിപ്പോർട്ട്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ചൈന സമഗ്ര വിജയം നേടിയെന്ന് ഷി ജിൻപിംഗ് 2021ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സാമ്പത്തിക പുരോഗതിക്കുള്ള സാധ്യതകൾ ഇല്ലെന്നും പലരും ദരിദ്രരായി തുടരുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. പെൻഷൻ തുക ഉപയോഗിച്ച് എന്തൊക്കെ വാങ്ങാൻ ആവുമെന്ന് വിവരിച്ച് ഒരു സ്ത്രീ പങ്കുവെച്ച വീഡിയോ അധികൃതർ നീക്കം ചെയ്തു. ഇത്തരത്തിൽ സത്യാവസ്ഥ വ്യക്തമാക്കുന്നവരുടെ ഉള്ളടക്കങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തും പങ്കുവെക്കുന്നവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്തുമാണ് ചൈന നടപടി സ്വീകരിക്കുന്നത്. ഇത്തരം നടപടികൾ തുടരുമെന്ന് രണ്ടുമാസം മുൻപ് ചൈനയിലെ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ പ്രഖ്യാപിച്ചിരുന്നു.