അന്താരാഷ്ട്ര പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേഷന്‍ വേഗത്തിലാക്കണമെന്ന് ബീസി എംപി 

By: 600002 On: May 8, 2023, 11:31 AM

 

അന്താരാഷ്ട്ര പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും പ്രക്രിയകളില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടീഷ് കൊളംബിയ പിറ്റ് മെഡോസ്-മാപ്പിള്‍ റിഡ്ജ് എംപി മാര്‍ക്ക് ഡാള്‍ട്ടണ്‍ രംഗത്ത്. നിലവിലെ പ്രക്രിയ ദൈര്‍ഘ്യമേറിയതും ചെലവേറിയതുമായതിനാല്‍ രാജ്യത്തിന് പുറത്തുള്ള ഡോക്ടര്‍മാര്‍ക്ക് ഇത് പ്രായോഗികമാക്കുന്നതിന് കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നും സങ്കീര്‍ണമായ നടപടി ക്രമങ്ങളിലൂടെ കടക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ലളിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

പ്രവിശ്യയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ് രോഗികളെ സാരമായി ബാധിക്കുന്നുണ്ട്. ഫാമിലി ഡോക്ടര്‍മാരെ ആവശ്യമുണ്ട്. ശസ്ത്രക്രിയകള്‍ക്കായി കാത്തിരിപ്പ് സമയവും വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം പ്രവിശ്യയുടെ ആരോഗ്യമേഖലയ്ക്ക് ആശ്വാസം പകരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ മാത്രമല്ല, ഡോക്ടര്‍മാരുടെ ഇമിഗ്രേഷന്‍ പ്രോസസുകളും വേഗത്തിലും എളുപ്പത്തിലുമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.