ടെക്‌സസില്‍ കാര്‍ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി എട്ട് പേര്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

By: 600002 On: May 8, 2023, 11:03 AM

 


ടെക്‌സാസില്‍ സിറ്റി ബസ് സ്‌റ്റോപ്പിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി എട്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വൗക്കി അതിര്‍ത്തി നഗരമായ ബ്രൗണ്‍സ്‌വില്ലെയിലെ കുടിയേറ്റ അഭയകേന്ദ്രത്തിന് പുറത്തുള്ള സിറ്റി ബസ് സ്റ്റോപ്പില്‍ രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. സ്റ്റോപ്പില്‍ അപകടസമയത്ത് ആളുകള്‍ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്നവരെ അമിത വേഗതയില്‍ വന്ന എസ്‌യുവി റേഞ്ച് റോവര്‍ കാര്‍ ഇടിക്കുകയായിരുന്നു. കൊല്ലപ്പെട്ടവര്‍ കുടിയേറ്റക്കാരാണോ എന്ന് വ്യക്തമല്ല. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാര്‍ ഡ്രൈവറെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവര്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. 

ഡ്രൈവര്‍ ആരാണെന്ന് വ്യക്തമാക്കിയിട്ടില്ല. അപകടം മന:പൂര്‍വ്വമോ അബദ്ധത്തില്‍ സംഭവിച്ചതാണോയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയാണ്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.