അബുദാബി നിക്ഷേപ സംഗമം; മുഖ്യമന്ത്രിയുടെ അനുമതി നിഷേധിച്ച്  കേന്ദ്രം

By: 600021 On: May 7, 2023, 4:06 AM

അബുദാബിയിൽ അടുത്ത ബുധനാഴ്ച വരെ നീളുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി തേടിയ അനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും യാത്രയിൽ നിന്നും പിന്മാറി. പകരം നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാർ സംഗമത്തിൽ പങ്കെടുക്കും. നിക്ഷേപക സംഗമത്തിന്റെ പ്രധാന സ്പോൺസർമാരിൽ ഒന്നാണ് കേരള സർക്കാർ.