മണിപ്പൂരിൽ നുഴഞ്ഞുകയറി മ്യാൻമർ സായുധ സംഘം; നിരോധനാജ്ഞയിൽ താൽക്കാലിക ഇളവ്

By: 600021 On: May 7, 2023, 4:02 AM

മണിപ്പൂരിൽ സംഘർഷ സാഹചര്യങ്ങൾ കുറഞ്ഞങ്കിലും സൈന്യത്തിന്റെ കാവൽ തുടരുന്നു. പതിനായിരത്തോളം വരുന്ന സൈനീകരാണ് സംസ്ഥാനത്തിന് കാവലായി നിലകൊള്ളുന്നത്. ഇതോടെ നിരോധനാജ്ഞയ്ക്ക് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചു. ചുരന്ത്പൂരിൽ രാവിലെ 7 മുതൽ 10 വരെ നിരോധനാജ്ഞ ഒഴിവാക്കി. ഇതിനിടെ മ്യാൻമറിൽ നിന്നുള്ള വിഘടനവാദികൾ സംസ്ഥാനത്തേക്ക് നുഴഞ്ഞുകയറിയതായി സംശയം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ബീരെൻ സിംഗ് സർക്കാർ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരുമായി സമാധാന സാഹചര്യത്തെക്കുറിച്ച് ചർച്ച നടത്തി. സർവകക്ഷിയോഗം ചേർന്ന് സമാധാന ശ്രമങ്ങൾക്ക് പാർട്ടികളുടെ സഹകരണവും അഭ്യർത്ഥിച്ചു.