ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി; കിരീട ധാരണം പൂർത്തിയായി

By: 600021 On: May 7, 2023, 3:59 AM

ഏഴ് പതിറ്റാണ്ടിനു ശേഷം പുതിയ രാജാവ് ചാൾസ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ച് ബ്രിട്ടൻ. എലിസബത്ത് രാജ്ഞിയുടെ  മരണത്തെ തുടർന്നുള്ള ദുഃഖാചരണം അവസാനിച്ചതിന് പിന്നാലെയാണ് ചടങ്ങുകൾ നടത്തിയത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടാധാരണ ചടങ്ങുകൾ നടക്കുന്ന വെസ്റ്റ് മിൻസ്റർ ആബ തന്നെയാണ് ഇത്തവണയും ചടങ്ങുകൾക്ക് വേദിയായത്. കൻ്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ 5 ഘട്ടങ്ങളായിട്ട് ആയിരുന്നു ചടങ്ങുകൾ. ചടങ്ങിൽ സംബന്ധിച്ച വിവിധ രാഷ്ട്രത്തലവൻമാരിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2000 പേർക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.