ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ അഞ്ചു ജവാന്മാർക്ക് വീരമൃത്യു

By: 600021 On: May 7, 2023, 3:49 AM

ജമ്മുവിൽ രജൗരി വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 5 സൈനികർ വീര മൃത്യു വരിച്ചു. ഒരു സേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. ഭീകരവിരുദ്ധ സേന ദൗത്യത്തിൽ വൈധഗ്ധ്യമുള്ള പാരാ സ്പെഷൽ ഫോഴ്സസിലെ കമാൻഡോകൾ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തെ തുടർന്ന് സംഭവസ്ഥലത്ത് കൂടുതൽ ഭടന്മാരെ എത്തിച്ചു. ഏതാനും ഭീകരരെ വധിച്ചതായാണ് വിവരം. കഴിഞ്ഞ മാസം പുഞ്ചിലെ ദിംബർഗലിയിൽ 5 സൈനികരെ വധിച്ച ഭീകരർക്കായി നടത്തിയ ത്രിനേത്ര ദൗത്യത്തിലാണ് വീണ്ടും സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ പീപ്പിൾസ് ആൻ്റി ഫാഷിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. പ്രതിരോധ മന്ത്രി രാജനാഥസിംഗ് ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ 18 മാസത്തിനിടെ രജൗരിയിലും പൂഞ്ചിലും നടന്ന 8 ആക്രമണങ്ങളിലായി 26 സൈനികർ അടക്കം 35 പേരെയാണ് ഭീകരർ വധിച്ചത്.