ക്യുബെക്ക് ഹോസ്പിറ്റലുകളിലെ നഴ്‌സുമാരുടെ ടേണ്‍ ഓവര്‍ റേറ്റ് വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: May 6, 2023, 11:24 AM


ക്യുബെക്ക് ആശുപത്രികളിലെ നഴ്‌സുമാരുടെ ടേണ്‍ഓവര്‍ റേറ്റ് പ്രീ-പാന്‍ഡെമിക് നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ ഏകദേശം പത്ത് ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിവരവാകാശ ഫയല്‍ വഴി ലഭിച്ച ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് ലെ ജേണല്‍ ഡി മോണ്‍ട്രിയല്‍(ജെഡിഎം) ആണ് ഡാറ്റ സമാഹരിച്ചത്. യുവ നഴ്‌സുമാര്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അവര്‍ക്ക് അവിടെ മികച്ച ശമ്പളമാണ് ലഭിക്കുന്നത്. മാത്രവുമല്ല, ഫാര്‍മസ്യൂട്ടിക്കല്‍സ് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ളില്‍ അവര്‍ ജോലി ചെയ്യുന്നതും കാണാറുണ്ടെന്ന് എംയുഎച്ച്‌സിയിലെ നഴ്‌സായ നവീദ് ഹുസൈന്‍ പറയുന്നു. 

ജെഡിഎം പുറത്തുവിടുന്ന നഴ്‌സ് ടേണ്‍ഓവര്‍ നിരക്കുകള്‍ 

1. സെന്റ് മേരീസ് ഹോസ്പിറ്റല്‍- 14 ശതമാനം 

2. ലേക്ക്‌ഷോര്‍ ജനറല്‍ ഹോസ്പിറ്റല്‍- 18 ശതമാനം

3. സെയിന്റ് ജസ്റ്റിന്‍ ഹോസ്പിറ്റല്‍- 20 ശതമാനം 

4. ഷാവില്ലെ പോണ്ടിയാക് ഹോസ്പിറ്റല്‍- 26 ശതമാനം