ഏപ്രിലില്‍ കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് അഞ്ച് ശതമാനമായി തന്നെ തുടരുന്നു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: May 6, 2023, 11:05 AM

 

കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് തുടര്‍ച്ചയായി നാലാം മാസവും അഞ്ച് ശതമാനമായി തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ. കഴിഞ്ഞ മാസം സമ്പദ്‌വ്യവസ്ഥ 41,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ഏറ്റവും പുതിയ ലേബര്‍ ഫോഴ്‌സ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കഴിഞ്ഞ സമ്മര്‍ സീസണില്‍ എത്തിയ എക്കാലത്തെയും താഴ്ന്ന നിരക്കായ 4.9 ശതമാനത്തിന് മുകളിലാണിതെന്നും സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. മൊത്ത, ചില്ലറ വ്യാപാര വ്യവസായമാണ് ഏപ്രിലിലെ തൊഴില്‍ നേട്ടങ്ങള്‍ക്ക് കാരണമായതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം, ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ബിസിനസ്, ബില്‍ഡിംഗ്, മറ്റ് സപ്പോര്‍ട്ട് സര്‍വ്വീസ് എന്നിവയിലാണ്. 

കാല്‍ഗറിയിലെ തൊഴിലില്ലായ്മാ നിരക്ക് 6.4 ശതമാനമായി കുറഞ്ഞു. ഒന്റാരിയോയിലെ വിന്‍ഡ്‌സറിലെ തൊഴിലില്ലായ്മാ നിരക്കാണിത്. ആല്‍ബെര്‍ട്ട ഏപ്രിലില്‍ 4,300 ഫുള്‍ ടൈം ജോലികള്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 12 മാസത്തിനിടെ 86,500 തൊഴിലുകളും 2021 മുതല്‍ ഏകദേശം 250,000 തൊഴിലുകളും പ്രവിശ്യയില്‍ സൃഷ്ടിച്ചുവെന്ന് കാല്‍ഗറി-പീഗന്‍ യുസിപി സ്ഥാനാര്‍ത്ഥി തന്യ ഫിര്‍ പ്രസ്താവനയില്‍ പറഞ്ഞു.