ഒക്ടോബറില്‍ കാനഡയിലെ ആറ് പ്രവിശ്യകളില്‍ മിനിമം വേതനം ഉയര്‍ത്തും 

By: 600002 On: May 6, 2023, 8:00 AM


ഒക്ടോബര്‍ ഒന്നിന് കാനഡയിലെ ആറ് പ്രവിശ്യകളില്‍ റീജിയണല്‍ മിനിമം വേജ് നിരക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഒന്റാരിയോ, മാനിറ്റോബ, സസ്‌ക്കാച്ചെവന്‍, നോവ സ്‌കോഷ്യ, ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് എന്നീ പ്രവിശ്യകളാണ് മിനിമം വേതനം ഉയര്‍ത്തുന്നത്. 

ഈ മാസം ആദ്യം കാനഡയുടെ ഫെഡറല്‍ മിനിമം വേതനം 15.55 ഡോളറില്‍ നിന്ന് 16.65 ഡോളറായി ഉയര്‍ത്തിയിരുന്നു. ഒന്റാരിയോയില്‍ 15.50 ഡോളറില്‍ നിന്ന് 16.55 ഡോളറായാണ് മിനിമം വേതനം ഉയര്‍ത്തുന്നത്. മിനിമം വേതനം ഉയര്‍ത്തുന്ന മറ്റ് പ്രവിശ്യകള്‍: 

മാനിറ്റോബ:  14.15 ഡോളറില്‍ നിന്നും 15.30 ഡോളറാകും 

സസ്‌ക്കാച്ചെവന്‍: 13.00 ഡോളറില്‍ നിന്നും 14 ഡോളറാകും

നോവ സ്‌കോഷ്യ: 14.00 ഡോളറില്‍ നിന്നും 15.00 ഡോളര്‍ 

ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍: 14.50 ഡോളറില്‍ നിന്നും 15.00 ഡോളര്‍ 

പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്: 14.50 ഡോളറില്‍ നിന്നും 15.00 ഡോളറായി ഉയര്‍ത്തും 

2024 ഒക്ടോബറില്‍ തങ്ങളുടെ ഫെഡറല്‍ മിനിമം വേതനം മണിക്കൂറിന് 14.00 ഡോളറില്‍ നിന്നും 15.00 ഡോളറായി ഉയര്‍ത്തുമെന്ന് സസ്‌ക്കാച്ചെവന്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.