ലൈഫ് ഭവനങ്ങൾ നാടിന് സമർപ്പിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ

By: 600021 On: May 5, 2023, 5:02 PM

കൊല്ലത്ത് ലൈഫ് മിഷന്റെ കീഴിൽ പണി കഴിപ്പിച്ച 20,073 വീടുകൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണെന്നും  വീടില്ലാത്ത ഒരാൾ പോലും സംസ്ഥാനത്ത് ഉണ്ടാവരുതെന്നാണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭവന രഹിതർ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ. 2016ഇൽ അധികാരത്തിൽ വന്ന പിണറായി ഗവൺമെൻറ് നാളിതുവരെ 3,42,156 വീടുകളാണ് ഗുണഭോക്താക്കൾക്കായി നിർമ്മിച്ചു നൽകിയത്.