ഓപ്പറേഷൻ കാവേരി വിജയകരം; സുഡാനിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചു

By: 600021 On: May 5, 2023, 4:54 PM

ആഭ്യന്തര സംഘർഷത്തെ തുടർന്ന് സുഡാനിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും ഓപ്പറേഷൻ കാവേരി ദൗത്യത്തിലൂടെ ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 3,862 പേരെയാണ് നാട്ടിൽ തിരികെ എത്തിച്ചതെന്ന് സുഡാനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. 10 ദിവസം കൊണ്ട് പൂർത്തിയാക്കിയ ദൗത്യത്തിൽ സഹകരിച്ച സൗദി അറേബ്യ ഉൾപ്പെടെ വിദേശരാജ്യങ്ങൾക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നന്ദി അറിയിച്ചു.