മണിപ്പൂരിൽ സംഘർഷം; ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിട്ട് ഗവർണർ രഞ്ജിത്ത് സിങ്

By: 600021 On: May 5, 2023, 4:49 PM

മണിപ്പൂരിൽ മെയ്തെയി  സമുദായത്തിന് പട്ടികവർഗ്ഗ പദവി നൽകിയതിനെ തുടർന്ന് സംഘർഷം രൂക്ഷം. കലാപകാരികളെ അടിച്ചമർത്താൻ ഗവർണർ രഞ്ജിത്ത് സിംഗ് ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചു.  സംഘർഷത്തിൽ കലാപകാരികൾ  പോലീസ് ട്രെയിനിങ് കോളേജ് അതിക്രമിച്ച്  ആയുധങ്ങൾ കയ്യടക്കി. ബിജെപി എംഎൽഎ വുങ്സാഗിൻ വൽതയ്ക്ക് സംഘർഷത്തിൽ  പരിക്കേറ്റു. നിരവധി വീടുകളും വാഹനങ്ങളും ആരാധനാലയങ്ങളും ആക്രമണത്തിൽ തകർന്നു. മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും റെയിൽവേ റദ്ദാക്കി. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കും.  എട്ട് ജില്ലകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് അക്രമങ്ങൾക്ക് കാരണമായതെന്ന് മുഖ്യമന്ത്രി ബീരെൻ സിങ് പറഞ്ഞു.