ട്രാക്ക് വൈദ്യുതീകരണം;ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് നേട്ടം

By: 600021 On: May 5, 2023, 4:44 PM

രാജ്യത്ത് കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 37,011 കിലോമീറ്റർ റെയിൽവേ ട്രാക്ക്  വൈദ്യുതീകരിച്ചെന്ന് കേന്ദ്ര റെയിൽവേ അറിയിച്ചു. ഇതോടെ 58,424 കിലോമീറ്റർ റെയിൽവേ ട്രാക്കാണ് നിലവിൽ വൈദ്യുതീകരിച്ചിട്ടുള്ളത്. രാജ്യത്തിൻറെ മൊത്തം റെയിൽവേ ട്രാക്കിന്റെ 90% ആണ് ഇത്. കഴിഞ്ഞവർഷം ആണ് 50% റൂട്ടുകളും വൈദ്യുതീകരിച്ചത്. 2030 ഓടെ ലോകത്തിലെ ഏറ്റവും വലിയ ഹരിത റെയിൽവേ ആയി മാറാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ വ്യക്തമാക്കി.