ചാരവൃത്തി ഡി.ആർ.ഡി.ഓ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

By: 600021 On: May 5, 2023, 4:39 PM

പാകിസ്ഥാൻ ഏജൻ്റിന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി എന്നാരോപിച്ച്  ഡി.ആർ.ഡി.ഒ   ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാൻ ഓപ്പറേറ്റിവിലെ ഏജന്റുമായി whatsapp വീഡിയോ കോൾ  വഴി ശാസ്ത്രജ്ഞന് ബന്ധമുള്ളതായാണ് എ.ടി.എസ് വിശദമാക്കുന്നത്. ശാസ്ത്രജ്ഞൻ ഹണി ട്രാപ്പിന് ഇരയാവുകയായിരുന്നൂ എന്നാണ് പ്രാഥമിക നിഗമനം. ഡി.ആർ.ഡി.ഒ യിൽ ഉന്നത പദവി വഹിക്കുന്ന ശാസ്ത്രജ്ഞനെ ഒഫീഷ്യൽ സീക്രട്ട് അക്ടിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.