വിദേശ പര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി; കേന്ദ്ര അനുമതി തേടും

By: 600021 On: May 5, 2023, 4:26 PM

ജൂൺ 8 മുതൽ 16 വരെ നീണ്ടുനിൽക്കുന്ന വിദേശ പര്യടനത്തിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്ര അനുമതി തേടി. ക്യൂബ,യുഎസ്എ, എന്നീ രാജ്യങ്ങളാണ് സംഘം സന്ദർശിക്കുക. സന്ദർശന വേളയിൽ ലോക കേരള സഭയുടെ പ്രവാസി സംഗമത്തിലും സംഘം പങ്കെടുക്കും. കൂടാതെ ലോക ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തും. സ്പീക്കർ എ.എം ഷംസീർ,ധനമന്ത്രി കെ.എൻ ബാലഗോപാൽ , പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ ഡോക്ടർ വി കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോക്ടർ വി പി ജോയ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടാവുക. ക്യൂബ സന്ദർശനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജും പങ്കെടുക്കും.