കൂടുതല്‍ ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍മാരെ നിയമിക്കാനൊരുങ്ങി മാനിറ്റോബ 

By: 600002 On: May 5, 2023, 1:31 PM


പ്രതിസന്ധികള്‍ നേരിടുന്ന ആരോഗ്യ പരിപാലന മേഖലയിലേക്ക് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ പദ്ധതിയുമായി മാനിറ്റോബ. ആരോഗ്യ സംവിധാനത്തിലെ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നിയമനം വര്‍ധിപ്പിച്ച് ലക്ഷ്യം കൈവരിക്കുമെന്ന് ആരോഗ്യമന്ത്രി ഓഡ്രി ഗോര്‍ഡന്‍ പറഞ്ഞു. സമീപകാലത്തായി ഏകദേശം 900 ആരോഗ്യ പരിപാലന ദാതാക്കളെ നിയമിച്ചിട്ടുണ്ട്. പ്രവിശ്യയില്‍ റിക്രൂട്ട്‌മെന്റിലൂടെ 2,000 ത്തോളം ഹെല്‍ത്ത് പ്രൊവൈഡര്‍മാരെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്.