ഐസിസ് ക്യാമ്പുകളില്‍ നിന്ന് മടങ്ങിയെത്തുന്ന കനേഡിയന്‍ പൗരന്മാര്‍ രാജ്യത്തിന് ഭീഷണിയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് 

By: 600002 On: May 5, 2023, 1:06 PM

 

ഭീകര സംഘടനയായ ഐസിസിന്റെ സിറിയന്‍ തടങ്കല്‍പ്പാളയത്തില്‍ നിന്നും രക്ഷപ്പെടുത്തി തിരിച്ചെത്തിക്കുന്ന കനേഡിയന്‍ പൗരന്മാരില്‍ നിന്നും രാജ്യത്തിന് ദീര്‍ഘകാലം ഭീഷണി ഉണ്ടാകുമെന്ന് കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സിന്റെ(CSIS) മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗം പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന ഭീകരവാദികള്‍ ഉടന്‍ ആക്രമണം നടത്തിയേക്കില്ലെന്നും അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ശേഖരിക്കുകയും റിക്രൂട്ട്‌മെന്റുകള്‍ നടത്തുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇത് രാജ്യത്തിന് വന്‍ ഭീഷണിയാണ്. ഭീകരവാദികളെ ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നും ചെറുക്കുക അത്യാവശ്യമാണെന്നും ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഐസിസില്‍ ചേര്‍ന്നവര്‍ അക്രമങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയരായവരാണ്. കൂടാതെ പലരും ആയുധങ്ങള്‍ ഉപയോഗിക്കാനും മറ്റും പരിശീലനവും നേടിയവരാണെന്ന് സിഎസ്‌ഐഎസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ പരിശീലനം നേടിയവര്‍ രാജ്യത്തിന് തുടര്‍ന്നും ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ഐസിസിനെതിരെയായ പോരാട്ടത്തിനിടെ സിറിയയില്‍ പിടിക്കപ്പെട്ട കനേഡിയന്‍ പൗരന്മാരെ ഗ്ലോബല്‍ അഫയേഴ്‌സ് കാനഡ രാജ്യത്തേക്ക് തിരിച്ചെത്തിയിരുന്നു.