ഏറ്റവും സന്തോഷം നിറഞ്ഞ നഗരങ്ങളും അസന്തുഷ്ടിയുള്ള നഗരങ്ങളും കൂടുതല്‍ ഒന്റാരിയോയില്‍: റിപ്പോര്‍ട്ട് 

By: 600002 On: May 5, 2023, 11:10 AM

 

കാനഡയിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളും അസന്തുഷ്ടമായ നഗരങ്ങളും ഒന്റാരിയോയിലെന്ന് പുതിയ റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ റിയല്‍ എസ്‌റ്റേറ്റ് റിസര്‍ച്ച് പോര്‍ട്ടലായ പോയിന്റ് ടു ഹോംസാണ്( Point2Homes)  കാനഡയിലെ 100 സന്തോഷ നഗരങ്ങളുടെ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. സമ്പദ്‌വ്യവസ്ഥ, റിയല്‍ എസ്റ്റേറ്റ്, സ്ഥലങ്ങള്‍, ജനസംഖ്യ, ആരോഗ്യം, ക്ഷേമം സമൂഹം, പരിസ്ഥിതി തുടങ്ങിയ ഘടകങ്ങളാണ് റിപ്പോര്‍ട്ടിന് അടിസ്ഥാനമായത്. സന്തോഷം നിറഞ്ഞ നഗരങ്ങളില്‍ ആദ്യ പത്തില്‍ ഏഴ് സ്ഥാനങ്ങളില്‍ ഒന്റാരിയോയിലെ നഗരങ്ങളാണ്. അസന്തുഷ്ടിയുള്ള നഗരങ്ങളും ഏറ്റവും കൂടുതല്‍ ഒന്റാരിയോയിലാണ്. 

കാലിഡണ്‍ ആണ് പട്ടികയില്‍ ഒന്നാമത്. പിന്നാലെ മില്‍ട്ടണ്‍, ഹാള്‍ട്ടണ്‍ ഹില്‍സ്, ക്ലാരിംഗ്ടണ്‍, ബര്‍ലിംഗ്ടണ്‍ എന്നീ നഗരങ്ങളാണ് ഏറ്റവും ഉയര്‍ന്ന സന്തോഷ സൂചികയുള്ള ആദ്യ അഞ്ച് നഗരങ്ങള്‍. ഓക്ക്‌വില്ലെ ഏഴാം സ്ഥാനത്തും, അറോറ പത്താം സ്ഥാനത്തുമാണ്. 

അതേസമയം, അസന്തുഷ്ട നഗരങ്ങളുടെ പട്ടികയില്‍ പത്തില്‍ എട്ട് നഗരങ്ങളും ഒന്റാരിയോയിലാണ്. ബാരി, ബെല്ലെവില്ലെ, വെല്ലണ്ട്, സാര്‍നിയ, സോള്‍ട്ട് സ്‌റ്റെ, മാരി, വിന്‍ഡ്‌സര്‍, നോര്‍ത്ത് ബേ, ലണ്ടന്‍ എന്നിവയാണ് അസന്തുഷ്ട നഗരങ്ങള്‍. കാനഡയിലെ മൊത്തം നഗരങ്ങളില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ലണ്ടന്‍.