ജീവനക്കാര്‍ക്ക് 80,000 ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്ത് മോണ്‍ട്രിയലിലെ റെസ്‌റ്റോറന്റ് 

By: 600002 On: May 5, 2023, 10:35 AM


ജീവനക്കാര്‍ക്ക് പ്രതിവര്‍ഷം 80,000 ഡോളര്‍ ശമ്പളം വാഗ്ദാനം ചെയ്ത് മോണ്‍ട്രിയലിലെ ഒരു റെസ്‌റ്റോറന്റ്. വെള്ളിയാഴ്ച മോണ്‍ട്രിയലില്‍ പുതുതായി ആരംഭിക്കുന്ന സുഷി ബൈ സ്‌ക്രാച്ച് റെസ്റ്റോറന്റ്‌സാണ് ജീവനക്കാരെ ആകര്‍ഷിക്കുന്നതിനായി വന്‍ തുക വാഗ്ദാനം ചെയ്യുന്നത്. തുടര്‍ വിദ്യാഭ്യാസം, ഡൈനിംഗ് ക്രെഡിറ്റ്‌സ്, വെക്കേഷന്‍, സിക്ക് ലീവ് എന്നിവയ്ക്കുള്ള സ്‌റ്റൈപ്പന്റും റെസ്റ്റോറന്റ് ജീവനക്കാര്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. 

കമ്പനിയിലെ ജീവനക്കാരെ വെറും വേജ് വര്‍ക്കര്‍മാരായല്ല തങ്ങള്‍ കണക്കാക്കുന്നതെന്നും ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രിയിലെ പ്രൊഫഷണലുകളായാണ് കാണുന്നതെന്നും അതിനാല്‍ അവര്‍ക്ക് മികച്ച വേതനം നല്‍കുക എന്നത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കമ്പനിയുടെ കോ-ഓണര്‍ ഫിലിപ്പ് ഫ്രാങ്ക്‌ലാന്‍ഡ് ലീ പറഞ്ഞു. 

റെസ്റ്റോറന്റ് ആരംഭിക്കുന്ന കാനഡയിലെ ആദ്യ സ്ഥലമാണ് ഓള്‍ഡ് മോണ്‍ട്രിയല്‍.