ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി കാര്‍പൂള്‍ ആപ്പ് അവതരിപ്പിച്ച് ക്യുബെക്ക്

By: 600002 On: May 5, 2023, 8:49 AM

 

മോണ്‍ട്രിയലിനും തെക്കന്‍ തീരത്തിനുമിടയിലുള്ള ലൂയി-ഹിപ്പോലൈറ്റ്-ലാ ഫോണ്ടെയ്ന്‍ ടണലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍, ഈ മേഖലയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഊബറിന് സമാനമായ കാര്‍പൂള്‍ ആപ്പ് ആരംഭിച്ച് ക്യുബെക്ക് സര്‍ക്കാര്‍. ഗ്രേറ്റര്‍ മോണ്‍ട്രിയല്‍ ഏരിയയിലെ ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് Covoiturage ARTM  ആപ്പിന്റെ ബീറ്റ പതിപ്പ് നിലവില്‍ ലഭ്യമാണെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ARTM)  അറിയിച്ചു. 

ഹൈവേ 25, ലാ ഫോണ്ടെയ്ന്‍ ടണല്‍ എന്നിവയ്ക്ക് പുറമെ മോണ്‍ട്രിയലിലും പരിസരത്തുമുള്ള മറ്റ് തിരക്കേറിയ പ്രദേശങ്ങളിലും ആപ്പ് ഒരു കാര്‍പൂളിംഗ് ഓപ്ഷന്‍ നല്‍കുമെന്നും ARTM പറയുന്നു. 

നിലവില്‍ ഒരു കിലോമീറ്ററിന് 12 സെന്റാണ് യാത്രക്കാര്‍ നല്‍കുന്നത്. എന്നാല്‍, യാത്രക്കാരുടെ എണ്ണത്തെയും യാത്രയുടെ ദൈര്‍ഘ്യത്തെയും അനുസരിച്ച് ഒരു കിലോമീറ്ററിന് 10 മുതല്‍ 54 സെന്റ് വരെയാണ് ഡ്രൈവര്‍മാര്‍ക്ക് പ്രതിഫലം ലഭിക്കുന്നത്.