സറേയില്‍ 40 ശതമാനം വാടക വര്‍ധന ആവശ്യപ്പെട്ട് വീട്ടുടമസ്ഥന്‍ 

By: 600002 On: May 5, 2023, 7:34 AM

 

ബീസിയിലെ സറേയില്‍ 40 ശതമാനം വാടക വര്‍ധന ആവശ്യപ്പെട്ട് ഭൂവുടമ. വാടക വര്‍ധിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ഭൂവുടമകള്‍ക്ക് ഉയര്‍ന്ന വാടക ആവശ്യപ്പെടാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ചില അഡ്വക്കേറ്റ്‌സ് അഭിപ്രായപ്പെടുന്നു. 2002 മുതല്‍ വിന്‍സം പ്ലേസ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ലിന്‍ഡ ഡി ഗോണ്‍സാലസ്(70) എന്ന സ്ത്രീയോടാണ് വാടക വര്‍ധന ആവശ്യപ്പെട്ടത്. 

പ്രതിമാസം 2,100 ഡോളര്‍ പെന്‍ഷന്‍ ലഭിക്കുന്ന ലിന്‍ഡ വീടിന്റെ ടു ബെഡ്‌റൂം യൂണിറ്റ് പ്രതിമാസം 1,014 ഡോളര്‍ തുക വാടക നല്‍കിയാണ് താമസിക്കുന്നത്. സറേയിലെ അത്തരമൊരു യൂണിറ്റിന് CMHC യുടെ ശരാശരി വാടകയ്ക്ക് താഴെയാണിത്. അതിനാലാണ് ഉടമ വാടക വര്‍ധനവ് ആവശ്യപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ ലിന്‍ഡയ്ക്കും മറ്റ് അയല്‍ക്കാര്‍ക്കും ഭൂവുടമയില്‍ നിന്നും വാടക വര്‍ധിപ്പിക്കുന്നതായുള്ള അറിയിപ്പ് ലഭിക്കുകയായിരുന്നു. 

വര്‍ധിച്ചുവരുന്ന ചെലവ് കാരണം വാടകക്കാര്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന് ഉടമ അറിയിപ്പില്‍ പറയുന്നു.