അച്ചെസണ്‍ ആമസോണ്‍ വെയര്‍ഹൗസ് കാനഡയിലെ ഏറ്റവും വലുതും സാങ്കേതിക തികവുമുള്ളതെന്ന് കമ്പനി  

By: 600002 On: May 4, 2023, 11:46 AM


ആല്‍ബെര്‍ട്ടയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയായ അച്ചെസണില്‍ അടുത്തിടെ ആമസോണ്‍ പ്രവര്‍ത്തനമാരംഭിച്ച വെയര്‍ഹൗസ് കാനഡയിലെ ഏറ്റവും സാങ്കേതികമായി പുരോഗമിച്ച കേന്ദ്രമാണെന്ന് കമ്പനി. 5,000ത്തിലധികം റോബോട്ടുകളാണ് വെയര്‍ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. ഫെബ്രുവരിയില്‍ പ്രവര്‍ത്തനമാരംഭിച്ച YEG2 ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്റര്‍, എഡ്മന്റണ്‍ മേഖലയിലെ രണ്ടാമത്തെ ഫുള്‍ഫില്‍മെന്റ് സെന്ററും വെസ്റ്റേണ്‍ കാനഡയിലെ ഏറ്റവും വലിയ കേന്ദ്രവുമാണ്. 635,000 ചതുരശ്ര അടിയിലാണ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. 40 ഫുള്‍ സൈസ് സോക്കര്‍ മൈതാനങ്ങളും, 20 കിലോമീറ്ററിലധികം കണ്‍വെയര്‍ ബെല്‍റ്റുകളും സ്ഥാപിക്കാന്‍ കഴിയുന്നത്രെ വലുതാണ് വെയര്‍ ഹൗസെന്ന് YEG2 ജനറല്‍ മാനേജര്‍ സുരേഷ് കുമാര്‍ പറയുന്നു. 

ഏകദേശം 1000 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 25 റോബോട്ടിക് വെപ്പണ്‍സ്, 5,000 ത്തിലധികം റോബോട്ടിക് ബിന്നുകള്‍ എന്നിവയുടെ സഹായവും വെയര്‍ഹൗസിലുണ്ട്. ഇതുവഴി നാല് മില്യണ്‍ സാധനങ്ങള്‍ ഫില്‍ ചെയ്യാനുള്ള കഴിവ് വെയര്‍ഹൗസിനുണ്ടെന്ന് സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.