പോലീസില്‍ ചേരാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്കായി കാല്‍ഗറി പോലീസ് സര്‍വീസ് ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കുന്നു 

By: 600002 On: May 4, 2023, 11:23 AM
കാല്‍ഗറി പോലീസ് സേനയില്‍ ചേരാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്കായി ആദ്യമായി ഒരു ബൂട്ട്ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി കാല്‍ഗറി പോലീസ് സര്‍വീസ്. രണ്ട് ദിവസത്തെ ഫിസിക്കല്‍ സ്‌കില്‍സ് ടെസ്റ്റും മെന്റര്‍ഷിപ്പ് സെഷനുമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോലീസ് സേനയിലേക്കുള്ള പ്രധാന റിക്രൂട്ട്‌മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമാണിതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിപിഎസില്‍ അപേക്ഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച 36 സ്ത്രീകള്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. മെയ് 27, 28 ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 

സിപിഎസ് വെസ്റ്റ്‌വിന്‍ഡ്‌സ് ആസ്ഥാനത്തെ പരിശീലന സൗകര്യങ്ങളിലാണ് ഫിസിക്കല്‍ സ്‌കില്‍സ് ട്രെയ്‌നിംഗ് കോഴ്‌സ് സജ്ജീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് ക്യാമ്പില്‍ വെച്ച് മറ്റ് വനിതാ പോലീസ് ഉദ്യോഗസ്ഥരോട് വര്‍ക്ക്-ലൈഫ് ബാലന്‍സ്, ഫാമിലി പ്രയോരിറ്റീസ് എന്നിവ സംബന്ധിച്ച് സംശയങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകുമെന്നും സിപിഎസ് അറിയിച്ചു.