അനുവാദമില്ലാതെ സൗദി സന്ദർശിച്ചതിന് ലയണൽ മെസ്സിക്ക് സസ്പെൻഷൻ. രണ്ടാഴ്ച കാലത്തേക്കാണ് പി എസ് ജി മെസ്സിയെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ മെസ്സിക്ക് ക്ലബ്ബിനൊപ്പം കളിക്കാനും പരിശീലിക്കാനും സാധിക്കില്ല. കൂടാതെ പ്രതിഫലവും ലഭിക്കില്ല. പരിശീലനത്തിന് എത്താത്തതിനാണ് പി എസ് ജി മെസ്സിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സൗദി ടൂറിസം അംബാസഡർ എന്ന നിലയിലാണ് മെസ്സി സൗദി സന്ദർശിച്ചത്.