ഓപ്പറേഷൻ കാവേരി; 3195 ഇന്ത്യക്കാരെ സുഡാനിൽ നിന്നും നാട്ടിലെത്തിച്ചു

By: 600021 On: May 3, 2023, 3:43 PM

സുഡാനിൽ ആഭ്യന്തര സംഘർഷത്തെ തുടർന്ന് കുടുങ്ങിപ്പോയ 3195 ഇന്ത്യക്കാരെ ഓപ്പറേഷൻ കാവേരി ദൗത്യത്തിലൂടെ നാട്ടിൽ തിരിച്ചെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിരിച്ചെത്തിയവരിൽ 50 മലയാളികളും ഉൾപ്പെട്ടിട്ടുണ്ട്. സൗത്ത് സുഡാൻ ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. 5 സൈനിക കപ്പലുകളും 13 വ്യോമസേന വിമാനങ്ങളുമാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസി ഖാർത്തൂമിൽ നിന്നും പോർട്ട് സുഡാനിലേക്ക് താൽക്കാലികമായി മാറ്റിയിട്ടുണ്ട്.