കാളി ചിത്രം പങ്കുവെച്ചതിൽ പശ്ചാത്തപിച്ച് യുക്രെയിൻ

By: 600021 On: May 3, 2023, 3:27 PM

പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ കാളിദേവിയെ അപമാനിക്കുന്നതിന് തുല്യമുള്ള ചിത്രം പങ്കുവെച്ചതിൽ മാപ്പ് ചോദിച്ച് യുക്രെയിൻ. ഇന്ത്യൻ സംസ്കാരത്തെയും ഇന്ത്യയുടെ പിന്തുണയും ബഹുമാനിക്കുന്നുവെന്നും ചിത്രം പങ്കുവെച്ചതിൽ പശ്ചാത്തപിക്കുന്നുവെന്നും വിദേശകാര്യ ഉപമന്ത്രി എമിനെ സപറോവ പറഞ്ഞു. നിരവധി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ വർക്ക് ഓഫ് ആർട്ട് എന്ന തലക്കെട്ടോടെ ഡിഫൻസ് യു എന്ന ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രം പിൻവലിച്ചിരുന്നു. യുക്രെയിൻ ൻ്റെ ഔദ്യോഗിക അക്കൗണ്ടുകളിൽ ഒന്നാണ് ഡിഫൻസ് യു.