മഴ സാധ്യത; സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലേർട്ട്

By: 600021 On: May 3, 2023, 3:19 PM

സംസ്ഥാനത്ത് മിക്ക ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. കടൽ പ്രക്ഷുബ്ധം ആവുന്നത് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. കർണാടക തീരത്തെ ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായാണ് ഈ മഴ. ചക്രവാത ചുഴി രൂപപ്പെട്ട് ന്യൂനമർദ്ദമായി മാറുന്നതോടെ വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കും എന്നാണ് നിർദ്ദേശം. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ചക്രവാത ചുഴി അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. തൽഫലമായി സംസ്ഥാനത്ത് മഴ കനക്കും എന്നും മുന്നറിയിപ്പുണ്ട്.