ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനം;സ്വാതന്ത്ര്യത്തിൽ ഇന്ത്യ പിന്നിൽ-നോർവേ ഒന്നാമത്

By: 600021 On: May 3, 2023, 3:10 PM

ലോകമാധ്യമസ്വാതന്ത്ര്യദിനാചരണം തുടങ്ങിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ. മനുഷ്യാവകാശങ്ങളുടെഭാവി മാധ്യമസ്വാതന്ത്ര്യത്തിൽ ആണെന്നാണ് ഇത്തവണത്തെ മുദ്രാവാക്യം. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താൻ മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും ചാലകം എന്ന നിലയിൽ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് യുനെസ്കോ അഭിപ്രായപ്പെട്ടു. മനുഷ്യവകാശ ദിനാചരണത്തിന്റെ 75 ആം വർഷം കൂടിയാണ് 2023. മാധ്യമസ്വാതന്ത്ര്യത്തിൽ രാജ്യം 161ാം സ്ഥാനത്താണ് എന്നാണ് ഫ്രീഡം ഇൻഡക്സ് കണക്കുകൾ. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡ് ആണ് കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായ ഏഴാം വർഷവും നോർവെയാണ് മാധ്യമസ്വാതന്ത്ര്യത്തിൽ ഒന്നാമത്. അയർലൻഡ് രണ്ടും ഡെന്മാർക്ക് മൂന്നും സ്ഥാനത്തുണ്ട്. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവയ്ക്ക് മികച്ച മുന്നേറ്റമാണ് ഉള്ളത്. അദാനി എൻ. ഡി.ടി വി ഏറ്റെടുത്തത്, ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ അടച്ചു പൂട്ടൽ, ബി ബി സി ഓഫീസുകളിലെ റെയ്ഡുകൾ എന്നിവ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിനെ ബാധിച്ചതായാണ് കണക്കുകൾ പറയുന്നത്.