മെയ് മാസം വെസ്റ്റേണ്‍, ഈസ്റ്റേണ്‍ കാനഡയില്‍ വ്യത്യസ്ത കാലാവസ്ഥകള്‍ പ്രവചിച്ച് വെതര്‍ നെറ്റ്‌വര്‍ക്ക്  

By: 600002 On: May 3, 2023, 11:54 AM


വെസ്‌റ്റേണ്‍ കാനഡയില്‍ മെയ് മാസം താപനില ഉയരുമെന്ന് വെതര്‍ നെറ്റ്‌വര്‍ക്ക്. ഏപ്രിലില്‍ ഉയര്‍ച്ച താഴ്ചകള്‍ ചില പ്രവിശ്യകളില്‍ രേഖപ്പെടുത്തിയിരുന്നു. 20 ഡിഗ്രി മുതല്‍ -5 ഡിഗ്രി സെഷ്യല്‍സ് വരെയാണ് താപനില രേഖപ്പെടുത്തിയത്. താപനിലയില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ബീസി മുതല്‍ ഒന്റാരിയോ വരെയുള്ള പ്രവിശ്യകളില്‍ സീസണില്‍ താഴെയുള്ള താപനിലയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. 

ഒന്റാരിയോ, സതേണ്‍ ക്യുബെക്ക്, അറ്റ്‌ലാന്റിക് കാനഡ എന്നിവടങ്ങളില്‍ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ സാധാരണയേക്കാള്‍ തണുപ്പ് നിലനില്‍ക്കുമെന്ന് വെതര്‍ നെറ്റ്‌വര്‍ക്ക് പ്രവചിക്കുന്നു. ഈ മേഖലയിലെ ചില പ്രദേശങ്ങളില്‍ സമ്മര്‍സീസണില്‍ മഞ്ഞുവീഴ്ച പോലും ഉണ്ടായേക്കാമെന്നാണ് ഏജന്‍സി പറയുന്നത്. 

അതേസമയം, വെസ്റ്റേണ്‍ കാനഡയില്‍ വേനല്‍ക്കാലത്ത് സാധാരണയേക്കാള്‍ ചൂട് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എണ്‍വയോണ്‍മെന്റ് കാനഡയുടെ കണക്കനുസരിച്ച് വെസ്‌റ്റേണ്‍ കാനഡയില്‍ 17 മുതല്‍ 23 ഡിഗ്രി സെഷ്യല്‍സ് വരെ താപനിലയാണ് രേഖപ്പെടുത്തിയിരുന്നത്.