യുഎസിലെ പിരിച്ചുവിടല്‍  രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട് 

By: 600002 On: May 3, 2023, 10:51 AM

 

യുഎസില്‍ നിരവധി കമ്പനികളില്‍ നിന്നുള്ള കൂട്ടപിരിച്ചുവിടല്‍ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. യുഎസിലെ തൊഴിലവസരങ്ങള്‍ തുടര്‍ച്ചയായ മൂന്നാം മാസവും ഇടിവ് രേഖപ്പെടുത്തി. ഇത് തൊഴില്‍ വിപണിയില്‍ മയപ്പെടുത്തല്‍ സൂചിപ്പിക്കുകയും പണപ്പെരുപ്പത്തിനെതിരായ ഫെഡറല്‍ റിസര്‍വിന്റെ പോരാട്ടത്തെ സഹായിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

പിരിച്ചുവിടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴും തൊഴില്‍ വിപണി ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്. മാര്‍ച്ച് മാസത്തില്‍ ഓരോ തൊഴിലില്ലാത്ത വ്യക്തിക്കും 1.6 ശതമാനം ഒഴിവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ജോബ് ഓപ്പണിംഗ്‌സ് ആന്‍ഡ് ലേബര്‍ ടേണ്‍ഓവര്‍ സര്‍വേയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള JOLTS റിപ്പോര്‍ട്ടും ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയില്‍ 1.7 ശതമാനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഡിസംബറിന് ശേഷം തൊഴിലവസരങ്ങള്‍ 1.6 മില്യണ്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വെയര്‍ഹൗസിംഗ്. യൂട്ടിലിറ്റീസ് ഇന്‍ഡസ്ട്രി എന്നിവയില്‍ 144,000 ഒഴിവുകള്‍ കുറവായിരുന്നു. എന്നാല്‍ എജ്യുക്കേഷണല്‍ സര്‍വീസസില്‍ 28,000 തൊഴിലവസരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

നിയമന നിരക്ക് 40 ശതമാനമായി നിലനിര്‍ത്തിക്കൊണ്ട് തൊഴിലവസരങ്ങള്‍ 6.1 മില്യണ്‍ എന്നതില്‍ മാറ്റമുണ്ടായി. പിരിച്ചുവിടലുകള്‍ 248,000 വര്‍ധിച്ച് 1.8 മില്യണായി ഉയര്‍ന്നു. 2020 ഡിസംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 12,000 തൊഴിലസരങ്ങള്‍ നഷ്ടപ്പെട്ട കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയിലാണ് ഏറ്റവും കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉണ്ടായത്.