ധാരണയായില്ല; കാനഡ റെവന്യൂ ഏജന്‍സി ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു 

By: 600002 On: May 3, 2023, 10:18 AM

 

ഫെഡറല്‍ സര്‍ക്കാരുമായി താല്‍ക്കാലിക കരാറിലെത്തിയതിനെ തുടര്‍ന്ന് ട്രഷറി ബോര്‍ഡ് ജീവനക്കാരുടെ പണിമുടക്ക് അവസാനിച്ചെങ്കിലും പബ്ലിക് സര്‍വീസ് അലയന്‍സ് ഓഫ് കാനഡയും, കാനഡ റവന്യൂ ഏജന്‍സിയും തമ്മിലുള്ള കരാര്‍ ചര്‍ച്ചകള്‍ ധാരണയില്‍ എത്താത്തതിനെ തുടര്‍ന്ന് സിആര്‍എ ജീവനക്കാര്‍ പണിമുടക്ക് തുടരുന്നു. 35,000ത്തോളം വരുന്ന കാനഡ റെവന്യൂ ഏജന്‍സി ജീവനക്കാരാണ് പണിമുടക്കുന്നത്. എത്രയും വേഗം ഒരു പുതിയ കരാറില്‍ എത്തുക എന്ന ലക്ഷ്യത്തോടെ ഏജന്‍സിയും യൂണിയനും വ്യക്തിപരമായ ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി സിആര്‍എ പ്രസ്താവനയില്‍ പറഞ്ഞു. 

പിഎസ്എസി 12 ദിവസത്തെ പണിമുടക്കിന് ശേഷമാണ് ഒരു താല്‍ക്കാലിക കരാറിലെത്തിയത്. പുതിയ കരാറില്‍ നാല് വര്‍ഷത്തിനുള്ളില്‍ 11.5 ശതമാനം വേതന വര്‍ധനയും കരാറിന്റെ മൂന്നാം വര്‍ഷത്തില്‍ 0.5 ശതമാനം ഗ്രൂപ്പ്-നിര്‍ദ്ദിഷ്ട അലവന്‍സും ഉള്‍പ്പെടുന്നു. നാല് വര്‍ഷത്തിനിടെ 12.6 ശതമാനമാണ് സംയുക്ത വേതന വര്‍ധനയെന്ന് യൂണിയന്‍ വ്യക്തമാക്കി.