തീവ്രവാദ ഭീഷണി: ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മുന്നോടിയായി പ്രത്യേക യാത്രാ നിര്‍ദ്ദേശം നല്‍കി കാനഡ 

By: 600002 On: May 3, 2023, 10:02 AM

 

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തിന് മുന്നോടിയായി യുകെയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് പ്രത്യേക യാത്രാ നിര്‍ദ്ദേശം നല്‍കി ഫെഡറല്‍ സര്‍ക്കാര്‍. കിരീടധാരണ സമയത്ത് തീവ്രവാദ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സുരക്ഷാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ് 6 ശനിയാഴ്ചയാണ് ചാള്‍സ് രാജാവിന്റെ കിരീടധാരണം. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വലിയൊരു ജനക്കൂട്ടമാണ് ലണ്ടനില്‍ ഒത്തുകൂടുക. അതിനാല്‍ യൂറോപ്പില്‍ തീവ്രവാദ ഭീഷണി ഉയര്‍ന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കനേഡിയന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ലണ്ടന്‍ ലക്ഷ്യമാക്കുന്നുണ്ടെങ്കിലും യുകെയില്‍ മറ്റെവിടെയെങ്കിലും ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ വര്‍ഷങ്ങളില്‍ ലണ്ടനില്‍ പൊതുസ്ഥലങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.