2023 വര്‍ഷത്തില്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ കുതിച്ചുചാട്ടമാണ് കണ്ടത്. എന്നാല്‍ അത് ഹ്രസ്വകാലത്തേക്കായിരുന്നു. പുതിയ ഡാറ്റ സൂചിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച താഴോട്ടുള്ള പാതയിലേക്കാണെന്നാണ്. ഫെബ്രുവരിയില്‍ സമ്പദ്‌വ്യവസ്ഥ 0.1 ശതമാനം വളര്‍ച്ച നേടിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ആദ്യ പാദത്തില്‍ 2.5 ശതമാനം വാര്‍ഷിക നിരക്കില്‍ വളര്‍ന്നു. മാര്‍ച്ചില്‍ അത് ചുരുങ്ങി. ജനുവരി മുതല്‍ വര്‍ധനവ് ഉണ്ടായെങ്കിലും ബിസിനസ് ഇന്‍വെന്ററികളിലെ മാന്ദ്യം നാലാം പാദത്തില്‍ വളര്‍ച്ച പൂജ്യത്തിലേക്ക് താഴ്ത്തി.
അതേസമയം, മൊത്ത, ചില്ലറ വ്യാപാരം, ഉല്‍പ്പാദനം എന്നിവയെല്ലാം കോണ്‍ട്രാക്റ്റിലായതിനാല്‍ ഫെബ്രുവരിയിലെ കണക്ക് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പ്രതീക്ഷിച്ചതിലും കുറവാണെന്നാണ് റിപ്പോര്‍ട്ട്.