സണ്‍വിംഗ് എയര്‍ലൈന്‍സും സണ്‍വിംഗ് വെക്കേഷനും ഏറ്റെടുക്കുന്നത് സംബന്ധിച്ച് വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ് ഔദ്യോഗിക പ്രഖ്യാപനം നടത്തി. കരാറിന് അന്തിമ തീരുമാനമായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആദ്യമായി പ്രഖ്യാപിച്ച ഈ കരാര്‍ വെസ്റ്റ്‌ജെറ്റിന്റെ അവധിക്കാല പാക്കേജുകളെയും ഓഫറുകളെയും ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. തുടക്കത്തില്‍ രണ്ട് ബ്രാന്‍ഡുകളും രണ്ട് വിഭാഗങ്ങളായാണ് മാര്‍ക്കറ്റ് ചെയ്യുകയെന്നാണ് സൂചന.
മാര്‍ച്ചില്‍ ഏറ്റെടുക്കലിന് ഫെഡറല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സണ്‍വിംഗ് പാക്കേജുകള്‍ അഞ്ച് പുതിയ നഗരങ്ങളിലേക്ക് നീട്ടുക, ചില റൂട്ടുകളിലെ സര്‍വ്വീസുകള്‍ നിലനിര്‍ത്തുക തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ഏറ്റെടുക്കല്‍.