അതിര്‍ത്തിയില്‍ കനേഡിയന്‍ പൗരന്മാര്‍ക്കും അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കും വാക്‌സിന്‍ റിക്വയര്‍മെന്റ്‌സ് അവസാനിപ്പിക്കും: യുഎസ്

By: 600002 On: May 2, 2023, 8:36 AM


അടുത്തയാഴ്ചയോടെ യുഎസ് അതിര്‍ത്തിയില്‍ അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്കും കനേഡിയന്‍ പൗരന്മാര്‍ക്കുമുള്ള കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാക്‌സിന്‍ റിക്വയര്‍മെന്റ്‌സ് അവസാനിപ്പിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മെയ് 11 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വിമാനയാത്രക്കാര്‍, ഫെഡറല്‍ ജീവനക്കാര്‍, ഫെഡറല്‍ കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ ഇനി യുഎസ് ബോര്‍ഡറില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതില്ലെന്ന് അറിയിച്ചു. 

കൂടാതെ അതിര്‍ത്തിയില്‍ നോണ്‍ സിറ്റിസണ്‍സിനായുള്ള വാക്‌സിനേഷന്‍ റിക്വയര്‍മെന്റ്‌സ് അവസാമിപ്പിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുമെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ്, യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.