ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാൾ മെയ് 5 മുതൽ 7 വരെ

By: 600084 On: May 1, 2023, 4:10 PM

പി പി ചെറിയാൻ, ഡാളസ് 

ഡാലസ്: ഡാലസ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാൾ മെയ് 5 മുതൽ 7 വരെ ഭക്തിപുരസ്സരം നടത്തപ്പെടുന്നു.

പെരുനാളിന്റെ മുന്നോടിയായി ബഹുമാനപ്പെട്ട വികാരി ജോഷ്വ ജോർജ് അച്ഛനും ലിസി ജോർജ് അച്ഛനും ചേർന്ന് ഏപ്രിൽ 30ന് കൊടിയേറ്റ് നടത്തി

പെരുന്നാൾ ശുശ്രൂഷകൾ മെയ് 5 മുതൽ 7 വരെ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനി മുഖ്യകാർമികത്വം നടത്തപ്പെടുന്നു.സന്ധ്യാപ്രാർത്ഥനയും വചനശുശ്രൂഷയും ഭക്തിനിർഭരമായ റാസയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ഇടവക വികാരി ജോഷ്വ ജോർജ്

ഇടവക ട്രസ്റ്റി ഷാജി വെട്ടിക്കാട്ട്

ഇടവക സെക്രട്ടറി തോമസ് വടക്കേടം