സാഹചര്യം മോശമാകുന്നു; സുഡാനിലെ രക്ഷാദൗത്യം നിര്‍ത്തിവെച്ചതായി കാനഡ പ്രതിരോധ മന്ത്രി അനിത ആനന്ദ് 

By: 600002 On: May 1, 2023, 3:51 PM

 

ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നും കനേഡിയന്‍ പൗരന്മാരെ രക്ഷിക്കുന്നതിനായി സജ്ജീകരിച്ച വിമാനങ്ങള്‍ പിന്‍വലിച്ചതായി പ്രതിരോധ മന്ത്രി അനിതാ ആനന്ദ്. സുഡാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാലാണ് രക്ഷാദൗത്യം നിര്‍ത്തിവെച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സുഡാനില്‍ നിന്നും രക്ഷപ്പെടാനുള്ളവര്‍ക്ക് ചെങ്കടലിലൂടെ വാണിജ്യ ഓപ്ഷനുകള്‍ കണ്ടെത്താനാകുമെന്നും അനിത ആനന്ദ വ്യക്തമാക്കി. 

കാനഡ ഉള്‍പ്പെടുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഖാര്‍ത്തൂമിന് വടക്കുള്ള വാദി സെയ്ഡ്‌ന എയര്‍ ബേസിലേക്കുള്ള യാത്ര കനേഡിയന്‍ പൗരന്മാര്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച വരെ വിമാനങ്ങള്‍ വഴി 375 ല്‍ അധികം കനേഡിയന്‍ പൗരന്മാരെ സുഡാനില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് അനിത ആനന്ദ് അറിയിച്ചു.