കാനഡയിലെത്തിയ സുഡാനീസ് പൗരന്മാര്‍ക്ക് സൗജന്യമായി താമസ കാലാവധി നീട്ടാമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: May 1, 2023, 3:37 PM

 

അക്രമം നടക്കുന്ന സുഡാനില്‍ നിന്നും കാനഡയിലെത്തുന്ന സുഡാനീസ് പൗരന്മാര്‍ക്ക് താമസക്കാലാവധി നീട്ടാമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ 30 മുതല്‍ കാനഡയിലെത്തിയ സുഡാനീസ് അഭയാര്‍ത്ഥികള്‍ക്ക് സന്ദര്‍ശകന്‍, താല്‍ക്കാലിക ജീവനക്കാരന്‍, വിദ്യാര്‍ത്ഥി എന്ന ഏതെങ്കിലും പദവികളിലേക്ക് മാറ്റാനോ അപേക്ഷിക്കാമെന്ന് മൈഗ്രേഷന്‍ മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍ വ്യക്തമാക്കി. സൗജന്യ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 

ഏകദേശം 375 പേരെ ഒഴിപ്പിച്ചതിന് ശേഷം സുരക്ഷാ സാഹചര്യങ്ങള്‍ വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച സുഡാനില്‍ നിന്നുള്ള കനേഡിയന്‍ പൗരന്മാരെ വിമാനത്തില്‍ രാജ്യത്തിലേക്കെത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.