കാല്‍ഗറിയില്‍ അടുത്തയാഴ്ച മുതല്‍ താപനില ഉയരും: കാലാവസ്ഥാ നിരീക്ഷകര്‍

By: 600002 On: May 1, 2023, 3:04 PM


മാസങ്ങള്‍ നീണ്ട മഞ്ഞുവീഴ്ചയ്ക്ക് ശേഷം കാല്‍ഗറിയില്‍ നല്ല കാലാവസ്ഥ ആരംഭിക്കാന്‍ പോകുന്നുവെന്ന് പ്രവചനം. ആഴ്ച മുഴുവന്‍ 20 ഡിഗ്രി സെഷ്യല്‍സ് മുതല്‍ ഉയര്‍ന്ന താപനിലയാണ് പ്രവചിക്കപ്പെടുന്നത്. വസന്തകാല താപനിലയാണ് ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. വെസ്റ്റേണ്‍ കാനഡയിലുടനീളം ഉയരുന്ന മര്‍ദ്ദമാണ് ഇതിന് കാരണമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കുന്നു. ചൂട് കൂടുമെന്നും ചില റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും എണ്‍വയോണ്‍മെന്റ് കാനഡ മീറ്ററോളജിസ്റ്റ് ടെറി ലാംഗ് വിശദീകരിക്കുന്നു. 

മഞ്ഞുവീഴ്ച മാറി വീടിനു പുറത്ത് സമയം ചെലവഴിക്കാന്‍ ആഗ്രഹിച്ചിരിക്കുന്ന കാല്‍ഗറിയിലെ ജനങ്ങള്‍ക്ക് പ്രവചനം വലിയൊരു ആശ്വാസമാണ് നല്‍കുന്നത്.