ക്യുബെക്കിലും ഒന്റാരിയോയിലും ആശങ്ക പരത്തി ചിലയിനം ചെള്ളുകള്‍

By: 600002 On: May 1, 2023, 11:24 AM



കാനഡയിലുടനീളം ഏകദേശം 40 ഇനം ചെള്ളുകളുണ്ടെന്നാണ് കണക്കുകള്‍. ഇവയില്‍ നാലോളം ഇനം മനുഷ്യരെ ബാധിക്കുന്നവയാണ്. ഇവ ലൈം രോഗം(ബോറേലിയ ബര്‍ഗ്‌ഡോര്‍ഫെറി ബാക്ടീരിയ) പരത്തുന്ന ബ്ലാക്ക്‌ലെഗ്ഗ്ഡ് ടിക്( കഃീറല െരെമുൗഹമൃശ)െ എന്നയിനമാണ് ഏറ്റവും അപകടകാരി. എന്നാല്‍ ഇപ്പോള്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ആശങ്കയോടെ നിരീക്ഷിക്കുന്ന പുതിയ ഇനം ചെള്ളുകളെയും കണ്ടെത്തിയിട്ടുണ്ട്. ലോണ്‍ സ്റ്റാര്‍ ടിക്(അബ്ലിയോമ അമേരിക്കാനം) എന്ന ഇനത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ നോര്‍ത്ത് അമേരിക്കയില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. സാധാരണയായി യുഎസിന്റെ സൗത്ത്ഈസ്‌റ്റേണ്‍ ഭാഗങ്ങളിലും മെക്‌സിക്കോയിലും കണ്ടുവരുന്ന ആര്‍ത്രോപോഡുകളെ കാലാവസ്ഥാ വ്യതിയാനവും ആവാസവ്യവസ്ഥയില്ലാതാകുന്നതും മൂലം കാനഡയിലും ഇവയെ ഉടന്‍ കാണാന്‍ കഴിയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ചെള്ളുകളുടെ സാന്നിധ്യം ആശങ്കാജനകമാണെന്ന് നിരീക്ഷകര്‍ പറയുന്നു. കാരണം പുതിയ സ്പീഷീസുകള്‍ക്കൊപ്പം പുതിയ രോഗാണുക്കളും വ്യാപിക്കുന്നു.   രോഗാണു വാഹകരായ ചെള്ളുകള്‍ പ്രത്യേകിച്ച് ലോണ്‍ സ്റ്റാര്‍ ടിക്കുകള്‍ അപകടകാരികളുമാണെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 

കാനഡയില്‍ ഈ വര്‍ഷം ലോണ്‍ സ്റ്റാര്‍ ടിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒന്റാരിയോയില്‍ രണ്ട് തവണ ഇത്തരം ചെള്ളുകളെ കണ്ടെത്തി. 2022 ല്‍ ഏകദേശം രണ്ട് ഡസനോളം തവണയും ചെള്ളുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു. 2017 മുതല്‍ ഈ ഇനം ക്യുബെക്കിലും റിപ്പോര്‍ട്ട് ചെയ്തു.

ഒരു ചെള്ളിനെ കണ്ടെത്തിയാല്‍ അതിന്റെ ചിത്രമെടുത്ത് eTick സൈറ്റില്‍ അപലോഡ് ചെയ്യണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചിത്രം വിശകലനം ചെയ്ത ശേഷം ചെള്ളിനെ തിരിച്ചറിഞ്ഞ് അധികൃതര്‍ വ്യക്തികളെ ബന്ധപ്പെടുകയും ഇനമേതാണെന്നും നടപടികള്‍ എന്തെല്ലാമെടുക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. 

ചെള്ളുകടി ഒഴിവാക്കാന്‍ ഇറക്കം കൂടിയ വസ്ത്രം ധരിക്കുക, DEET അല്ലെങ്കില്‍ icaridin  based മൊസ്‌ക്വിറ്റോ റെപ്പലെന്റ് ഉപയോഗിക്കുക, മുറ്റങ്ങള്‍ പരിപാലിക്കുക, പുല്ല് മുറിച്ച് വൃത്തിയാക്കുക, കുട്ടികള്‍ കളിക്കുന്ന സ്ഥലങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയവ ക്യുബെക്ക് പബ്ലിക് ഹെല്‍ത്ത് നിര്‍ദ്ദേശിക്കുന്നു.