ക്യുബെക്കില്‍ മിനിമം വേതനം 15.25 ഡോളറായി ഉയര്‍ത്തി

By: 600002 On: May 1, 2023, 8:49 AM

 

ക്യുബെക്കില്‍ മിനിമം വേതന വര്‍ധനവ് തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. മണിക്കൂറിന് 14.25 ഡോളറായിരുന്ന മിനിമം വേതനം 1 ഡോളര്‍ വര്‍ധിച്ച് 15.25 ഡോളറായി. ജനുവരിയിലായിരുന്നു ലേബര്‍ മിനിസ്റ്റര്‍ ജീന്‍ ബൗലറ്റ് മിനിമം വേതന വര്‍ധന പ്രഖ്യാപിച്ചത്. 1996 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വേതന വര്‍ധനവാണിത്. 

പുതിയ നിരക്ക് പ്രകാരം ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് നികുതിക്ക് മുമ്പ് ഏകദേശം 2,000 ഡോളര്‍ അധികമായി ലഭിക്കും. ഒരു വര്‍ഷം മുമ്പാണ് ക്യുബെക്കിലെ മിനിമം വേതനം 13.50 ഡോളറില്‍ നിന്നും 14.25 ഡോളറായി ഉയര്‍ന്നത്.