രാജ്യത്ത് ബിടെക് സീറ്റുകളിൽ വൻ ഒഴിവ്

By: 600021 On: Apr 29, 2023, 6:11 PM

രാജ്യത്തെ എൻജിനീയറിങ് കോളേജുകളിൽ 35 മുതൽ 40 ശതമാനം വരെ സീറ്റ് ഒഴിവുള്ളതായി ഓൾ ഇന്ത്യ കൗൺസിലർ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ  ഗ്രാമങ്ങളിലും അർദ്ധ നഗരപ്രദേശങ്ങളിലും ഉള്ള കോളേജുകളിലും സ്വകാര്യ എഞ്ചിനീയറിങ് കോളേജുകളിലും ആണ് കൂടുതലും സീറ്റ് ഒഴിവുകൾ. മെക്കാനിക്കൽ, കെമിക്കൽ തുടങ്ങിയ ബ്രാഞ്ചുകളിൽ വിദ്യാർത്ഥികൾ കുറയുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാസാവുന്നവരുടെ എണ്ണത്തിന് ആനുപാതികമായി ക്യാമ്പസ് പ്ലേസ്മെന്റ് ലഭിക്കാത്തതും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കുന്നുണ്ട് . മുൻവർഷങ്ങളിലും വലിയതോതിൽ സീറ്റ് ഒഴിവുകളാണ് രാജ്യത്ത്  റിപ്പോർട്ട് ചെയ്തിരുന്നത്.