നൂറാം വാർഷികം; പഞ്ചാംഗം തയ്യാറാക്കി ഡൽഹി സർവകലാശാല

By: 600021 On: Apr 29, 2023, 5:28 PM

നൂറാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ വിദ്യാർത്ഥികൾക്കായി പഞ്ചാംഗം തയ്യാറാക്കി ഡൽഹി സർവകലാശാലയിലെ വാല്യൂ അഡിഷൻ കോഴ്സ് കമ്മിറ്റി. ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തിലേക്ക് യുവാക്കളെ ആകർഷിക്കുകയാണ് പഞ്ചാംഗത്തിലൂടെ ലക്ഷ്യമിടുന്നത്. പഞ്ചാംഗം പാശ്ചാത്യ കലണ്ടറിനേക്കാൾ കൂടുതൽ ശാസ്ത്രീയമാണെന്നും കോഴ്സ് കമ്മിറ്റി പ്രസിഡൻറ് നിരഞ്ജൻ കുമാർ വ്യക്തമാക്കി. പഞ്ചാംഗം തീയതികൾ,ആഴ്ചയിലെ ദിവസങ്ങൾ, പ്രത്യേകതകൾ, നക്ഷത്രം, 'കാരണ' ഉത്സവവുമായി ബന്ധപ്പെട്ട തീയതികൾ,എന്നിവ ഉൾപ്പെട്ടതാണെന്നും നിരഞ്ജൻ പറഞ്ഞു. ഈ ഉദ്യമത്തിലൂടെ രാജ്യത്തെ വിദ്യാർത്ഥികളെ ഇന്ത്യൻ വിജ്ഞാന സംവിധാനവുമായി ബന്ധിപ്പിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.