റിട്ട. ഡിവൈഎസ്പി റെയിൽവേ ലെവൽ ക്രോസിൽ മരിച്ച നിലയിൽ

By: 600021 On: Apr 29, 2023, 2:52 PM

റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണനെ കായംകുളം രാമപുരത്തെ റെയിൽവേ ലെവൽ ക്രോസിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 12: 30ന് കണ്ടെത്തിയ മൃതദേഹം ഇന്ന് രാവിലെയാണ് തിരിച്ചറിഞ്ഞത്. സോളാർ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഹരികൃഷ്ണൻ. റെയിൽവേ ലെവൽ ക്രോസിന് സമീപം നിർത്തിയിട്ടിരുന്ന ഇയാളുടെ കാറിൽ നിന്നും ഒരു കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സോളാർ അന്വേഷണത്തെ തുടർന്ന് നിരവധി ആരോപണങ്ങളും അനധികൃതമായി സ്വത്ത്  സമ്പാദിച്ച പേരിൽ വിജിലൻസ് കേസും ഇയാൾക്കെതിരെ ഉണ്ട്. കായംകുളത്തും ഹരിപ്പാടുമുള്ള ഇയാളുടെ താമസസ്ഥലം വിജിലൻസ് റെയ്ഡ് ചെയ്തിരുന്നു. സരിതയെ അറസ്റ്റ് ചെയ്തത് മുതലാണ് വിവാദങ്ങൾ ഉയർന്നത്.