ബിഎസ്സി നഴ്സിംഗ് പ്രവേശനം എൽബിഎസ് നിയന്ത്രിക്കുമെന്ന് ആരോഗ്യവകുപ്പ്

By: 600021 On: Apr 29, 2023, 2:46 PM

സംസ്ഥാനത്ത് ഈ വർഷം പ്രവേശന പരീക്ഷ ഇല്ലാതെ ബിഎസ്ഇ നഴ്സിംഗ് പ്രവേശനത്തിന് ആരോഗ്യവകുപ്പ് അനുമതി നൽകി. ഇക്കാര്യം മുൻവർഷങ്ങളിൽ പ്രവേശന നടപടികൾ നടത്തിയ എൽബി എസിനെയും ആരോഗ്യ സർവകലാശാലയെയും ആരോഗ്യവകുപ്പ് അറിയിച്ചു. പ്രവേശന പരീക്ഷ നടത്താൻ  സമയപരിമിതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇതോടെ ഹയർ സെക്കൻഡറി ഫലം പുറത്തുവരുന്നതിന് പിന്നാലെ തന്നെ പ്രവേശനത്തിനുള്ള നടപടികൾ തുടങ്ങും. മൊത്തം സീറ്റുകലുടെ 50 ശതമാനം സീറ്റുകളിൽ മാനേജ്മെൻറ് നേരിട്ടാണ് പ്രവേശനം നടത്തുന്നത്. ശേഷിക്കുന്ന 50 സീറ്റുകളിലാണ് എൽബിഎസ് വഴി പ്രവേശനം നടത്തുക.