ടെക്സാസിലെ ഹ്യൂസ്റ്റണിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പൽ ഇറാൻ നാവികസേന പിടികൂടി. അന്താരാഷ്ട്ര തർക്കം ആരോപിച്ച് ഒമാൻ തീരത്തു നിന്നും പിടിച്ചെടുത്ത അഡ്വാൻ്റെജ് സ്വീറ്റ് എന്ന അമേരിക്കൻ കപ്പലിൽ മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരും ഉണ്ട്. പിടിച്ചെടുത്ത കപ്പൽ അജ്ഞാതമായ തുറമുഖത്തേക്ക് മാറ്റിയതായാണ് വിവരം. കപ്പലിലെ സാറ്റലൈറ്റ് ഫോൺ ഉൾപ്പെടെ ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരെയും കപ്പലിനെയും മോചിപ്പിക്കാൻ ആവശ്യമായ നടപടികൾ തുടങ്ങിയതായി കമ്പനി അറിയിച്ചു. പിടിച്ചെടുത്ത കപ്പൽ തങ്ങളുടെ കപ്പലിൽ ഇടിച്ചതിനെ തുടർന്ന് രണ്ട് ഇറാനിയൻ ജീവനക്കാരെ കാണാതായെന്നും ഏറെപ്പേർക്ക് പരിക്കേറ്റെന്നും ഇറാൻ വ്യക്തമാക്കി.