തൃശ്ശൂർ പൂരത്തിന് നാളെ തുടക്കം

By: 600021 On: Apr 29, 2023, 2:32 PM

സംസ്ഥാനത്ത് പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് നാളെ തുടക്കമാവും. പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങൾ വെടിക്കെട്ടിന് തിരി കൊളുത്തുന്നതോടെ ആകാശപൂരത്തിന് പകിട്ടേറും.  വെടിക്കെട്ടിനും പകൽ പൂരത്തിനുമായി 2000 കിലോ വെടിമരുന്നാണ് അനുവദിച്ചിട്ടുള്ളത്. കുറ്റൂർ ദേശത്തു നിന്ന് നെയ്തലക്കാവിൽ അമ്മയെയും വഹിച്ചു ശിവകുമാർ എന്ന കൊമ്പൻ എഴുന്നള്ളിയതോടെ പൂര വിളംബരമായി. മെയ് ഒന്നിനാണ് ഉപചാരം ചൊല്ലൽ.