പിഎസ്എസി സമരം: ചര്‍ച്ചകളില്‍ പുതിയ വാഗ്ദാനവുമായി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Apr 29, 2023, 12:01 PM

 

കാനഡയിലെ ഫെഡറല്‍ ജീവനക്കാരുടെ പണിമുടക്ക് പത്താം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം അവസാനിപ്പിക്കുക എന്ന ആവശ്യത്തിന്റെ ഭാഗമായി ഫെഡറല്‍ സര്‍ക്കാര്‍ പുതിയ ഓഫര്‍ മുന്നോട്ട് വെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് കോംപ്രിഹെന്‍സീവ് എന്ന് വിശേഷിപ്പിക്കുന്ന ഓഫര്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒമ്പത് ശതമാനം വേതന വര്‍ധനവ് എന്ന സര്‍ക്കാരിന്റെ മുന്‍ ഓഫര്‍ പുതിയതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കിയിട്ടില്ല. തങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഈ ഓഫര്‍ ലഭിച്ചതായി പിഎസ്എസി പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പിഎസ്എസി വക്താവ് അറിയിച്ചു. 155,000 അംഗങ്ങളെ പ്രതിനിധീകരിക്കുന്ന പിഎസ്എസി കഴിഞ്ഞയാഴ്ച മുതല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് തുടരുകയാണ്.