ഒന്റാരിയോയില്‍ മങ്ങിയ ലൈസന്‍സ് പ്ലേറ്റുകള്‍ക്ക് 100 ഡോളറില്‍ കൂടുതല്‍ പിഴ ചുമത്തും 

By: 600002 On: Apr 29, 2023, 10:53 AM

 

മങ്ങിയതും വായിക്കാന്‍ കഴിയാത്തതും പൂര്‍ണമായും മാഞ്ഞുപോയതുമായ ലൈസന്‍സ് പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ ഒന്റാരിയോയില്‍ പിഴ ചുമത്തും. കേടുപാടുകള്‍ സംഭവിച്ച ലൈസന്‍സ് പ്ലേറ്റുകള്‍ ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസിന്റെ ഹൈവേ സേഫ്റ്റി ഡിവിഷനെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് സര്‍ജന്റ് കെറി ഷ്മിഡ് അഭിപ്രായപ്പെട്ടു. കൂടാതെ ലൈസന്‍സ് പ്ലേറ്റില്‍ ഏതെങ്കിലും നമ്പര്‍ നഷ്ടപ്പെട്ടാലും ഡ്രൈവര്‍ക്ക് പിഴ ഈടാക്കും. 110 ഡോളര്‍ വരെയാണ് പിഴ. 

തങ്ങള്‍ക്ക് ലൈസന്‍സ് പ്ലേറ്റുകള്‍ വായിക്കാന്‍ കഴിയുന്നില്ലെങ്കിലോ ഡ്രൈവിംഗ് സംബന്ധിച്ച് പരാതികള്‍ ലഭിക്കുമ്പോഴോ അപകടമുണ്ടായാലോ ലൈസന്‍സ് പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കിലോ ആശങ്കയ്ക്കിടയാക്കുമെന്ന് ഷ്മിത്ത് പറഞ്ഞു. 

അഞ്ച് വര്‍ഷത്തെ കവറേജ് കാലയളവിനുള്ളില്‍ വികലമായ പ്ലേറ്റുകള്‍ സര്‍വീസ് ഒന്റാരിയോ മാറ്റിസ്ഥാപിക്കും. എന്നാല്‍ അതിനേക്കാള്‍ പഴയവയ്ക്ക് 59 ഡോളര്‍ ഫീസ് ഈടാക്കും.